Blog
വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

ഡൽഹി : വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ സഹായിക്കണം. പാചകം, പാത്രം കഴുകൽ, ശൂചീകരണം എന്നിവയിൽ സഹായിക്കണം. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു. വിവാഹമോചനക്കേസിലാണ് കോടതിയുടെ പരാമർശം.




