
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി. സണ്ണി ജോസഫ് ആണ് പുതിയ കെപിസിസി അധ്യക്ഷൻ. യുഡിഎഫ് നേതൃത്വത്തിലും അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം എം ഹസനെയും മാറ്റി. അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ.
പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫ് പറമ്പില്‍ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍.


