സുധാകരന്റെ വിവാദ വോട്ട് ക്രമക്കേട് പ്രസംഗം; കേസിന്റെ പുരോഗതി ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരായ കേസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആണ് അറിയിച്ചത്. കേസിന്റ പുരോഗതി അറിയിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവനയിലാണ് ജി സുധാകരനെതിരെ കേസെടുത്തത്.
സംഭവം വിവാദമായതിന് പിന്നാലെ സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ജി സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതം തോന്നി എന്ന് 1989 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെവി ദേവദാസ്
പറഞ്ഞു.
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.