‘എന്നെ കൊല്ലാൻ സിപിഐഎം കുറേ ബോംബ് എറിഞ്ഞതാണ്’; പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും” എന്നാണ് സുധാകരന്റെ പ്രതികരണം. തന്നെ കൊല്ലാൻ സിപിഐഎം പല തവണ ബോംബ് എറിഞ്ഞിട്ടുണ്ടണെന്നും പക്ഷെ താൻ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.

“ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും ഞങ്ങൾക്കാകും. പൊലീസുകാർ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, അവരെയും കൈകാര്യം ചെയ്യേണ്ടിവരും.യുദ്ധം ചെയ്യാൻ വന്നാൽ കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ല”- കെ സുധാകരൻ വെല്ലുവിളിച്ചു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ പരിഹാസപരമായ “പല്ലുകൊഴിഞ്ഞ സിംഹം” എന്ന പരിഹാസം ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ കനത്ത പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here