തെരുവുനായ ശല്യം, എസ് എഫ് പി ആർ പ്രതിഷേധ സംഗമം നടത്തി

തിരുവനന്തപുരം :വർധിച്ച തെരുവുനായ ശല്യം, ഗവൺമെന്റ് ആശുപത്രികളിലെ മരുന്ന് – ശസ്ത്രക്രിയ ഉപകരണ ക്ഷാമം, പൊതു കെട്ടിടങ്ങളുടെ സുരക്ഷ ഭീഷണി എന്നീ വിഷയങ്ങളിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘നീതിക്കായി’ എന്നപേരിൽ എസ് പി എഫ് ആർ സംസ്ഥാന കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി പ്രതിഷേധ മാർച്ചും, സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം ചെയർമാൻ എം എം സഫർ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ഗാന്ധിയൻ അഡ്വ. ഹരീന്ദ്രനാഥ്, വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ഷാഫി മണക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.
സ്‌പെൻസർ ജംക്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്കും സെക്രട്ടറിയറ്റ് നടയിൽ നടയിൽ നടന്ന പ്രതിഷേധ സംഗമത്തിനും എസ് പി എഫ് ആർ സംസ്ഥാന വർക്കിങ്ങ് പ്രഡിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണുഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സി. വേണുഗോപാൽ തിരുവനന്തപുരം ജില്ലാ പ്രസഡന്റ് ബി ശശിധരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി പാളയം സിയാദ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന കമ്മിറ്റി അംഗ ങ്ങളായ അഴിപ്പിൽ അനിൽ കുമാർ, മണികണ്ഠൻ ഉഴമലയ്ക്കൽ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാരായ തിരുമല ശശികുമാർ, ടി പി രവിലാൽ ഗോൾഡ്, നെടുമങ്ങാട് താലൂക്ക് സെക്രട്ടറി അഡ്വ. യു സുലേഖ, ഷീജ എ എച്ച്, ആർ എ അനികുട്ടൻ, വി ഗിരീശൻ ആശാരി, സുനിൽ വിശ്വം, ജെ എസ് കാളിദാസൻ, ബി ഹരീഷ് കുമാർ, ബൈജു ആർ, ഷൈജ എൽ, സുജിത് ബി, വിനുകുമാർ, രവി ആർ, രാജേഷ് കുമാർ എം, പുളിമൂട്ടിൽ ഉണ്ണി, അരുൺ ദേവ്, ലോറൻസ്, കുമാർ, രാജഗോപാൽ, അശോക് കുമാർ, നാഗപ്പൻ, ശാന്തി എന്നിവരും പ്രതിഷേധ മാർച്ചിലും പ്രതിഷേധ സംഗമത്തിലും സജീവമായി പങ്കെടുത്തു.