Kerala

ജൈവവൈവിധ്യ സംരക്ഷണം; സംസ്ഥാന വനമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ നടത്തുന്ന പ്രവര്‍ത്തതനങ്ങള്‍ വിലയിരുത്തി ജില്ലാടിസ്ഥാനത്തില്‍ വനം വകുപ്പ് നല്‍കുന്ന 2024-25 വര്‍ഷത്തെ വനമിത്ര അവാര്‍ഡുകള്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. 25,000/ രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പ്രസ്തുത പുരസ്‌കാരം. ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ കര്‍ഷകര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.

ഓരോ ജില്ലയിലും ഒരു വര്‍ഷം ഒരു അവാര്‍ഡ് മാത്രമാണ് നല്‍കി വരുന്നത്. കാവ് സംരക്ഷണം, കണ്ടല്‍ക്കാട് സംരക്ഷണം, ഔഷധ സസ്യങ്ങളുടെ സംരക്ഷണവും – പരിപാലനവും, കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം മുതലായവ പ്രധാന പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു. ഓരോ വര്‍ഷവും വനമിത്ര അവാര്‍ഡിനായി ജില്ലാടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സംസ്ഥാനതല വിദഗ്ധ സമിതി വരെ പരിശോധിച്ചാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍:

തിരുവനന്തപുരം –
ശ്രീ. ഷാജു. വി, നാല്‍പമരം, കാരേറ്റ്, കല്ലറ

കൊല്ലം –
ശ്രീമതി. എസ്. സരസ്വതി അമ്മ, കലീലില്‍ വീട്, പുതുക്കാട്, ചവറ

പത്തനംതിട്ട-
പ്രിന്‍സിപ്പൾ, എസ്.എ.എസ്.എസ്, എസ്.എന്‍.ഡി.പി. യോഗം കോളേജ്, കോന്നി

ആലപ്പുഴ
ശ്രീമതി. വാണി. വി, പാല്‍ക്കുളങ്ങര, ദാനപാടി, ഹരിപ്പാട്

കോട്ടയം
സി.എം.എസ് കോളേജ്, കോട്ടയം

എറണാകുളം
ശ്രീമതി. സിന്ധു പി, മാതൃഭൂമി റീജണല്‍ മാനേജര്‍, കൊച്ചി

തൃശൂര്‍
ശ്രീമതി. ഷീബ രാധാകൃഷ്ണന്‍, വൃന്ദാവനം, തൃശ്ശൂര്‍.

പാലക്കാട്
ശ്രീ.കെ.പി.മുരളീധരന്‍, വെള്ളേരി മഠം, പട്ടാമ്പി.

മലപ്പുറം
ശ്രീ.മുഹമ്മദ് അബ്ദുസമദ് കെ.പി, കുരിയാട്ട്പുത്തന്‍പുരയ്ക്കല്‍ വീട്, പട്ടിക്കാട്, മലപ്പുറം

വയനാട്
ശ്രീ.ശശീന്ദ്രന്‍, ശ്യാം ഫാംസ്, തെക്കുംതറ, വെങ്ങാനപ്പള്ളി, വയനാട്

കോഴിക്കോട്
ദേവിക ദീപക്, ന്യൂ ബസാര്‍, വേങ്ങേരി, കോഴിക്കോട്

കണ്ണൂര്‍
ശ്രീ.പി.വി.ദാസന്‍, അക്ഷര, മുണ്ടല്ലൂര്‍, കണ്ണൂര്‍.

കാസര്‍ഗോഡ്
ശ്രീമതി.സാവിത്രി എം, അധ്യാപിക, യു.പി.സ്‌കൂള്‍, മുള്ളേരിയ, കാസര്‍ഗോഡ്

2024-25 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ മത്സരാധിഷ്ഠിതമായ അപേക്ഷ ലഭ്യമാകാത്തതിനാല്‍ അവാര്‍ഡ് നല്‍കിയിട്ടില്ല.

അതേസമയം, കാവുകള്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 68 കാവുകള്‍ക്കാണ് സംരക്ഷണത്തിനായി ധനസഹായം പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ജൈവവൈവിദ്ധ്യ മൂല്യമുള്ള കാവുകളെ തെരഞ്ഞടുത്താണ് ധനസഹായം നല്‍കുന്നത്. തിരുവനന്തപുരം -7, കൊല്ലം- 7, ആലപ്പുഴ – 10, കോട്ടയം- 4, എറണാകുളം – 5, തൃശ്ശൂര്‍ – 4, പാലക്കാട് – 2, മലപ്പുറം- 5, വയനാട് -3, കോഴിക്കോട് – 6, കണ്ണൂര്‍ -7, കാസര്‍ഗോഡ് -8 എന്നിങ്ങനെ 68 കാവുകള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.

സംസ്ഥാനതല വിദഗ്ദ്ധ സമിതിയുടെ തീരുമാനപ്രകാരം വനംവകുപ്പ് ആദ്യ ഗഡുവായി 25,000/ രൂപ അഥവാ അംഗീകൃത പദ്ധതിയുടെ 10% (ഇതിലേതാണോ കുറവ്) തുക ധനസഹായം നല്‍കുന്നതാണ്. 25,000/ രൂപയോ അതില്‍ കുറവോ പദ്ധതി ചെലവിനായി വരുന്നവയ്ക്ക് മുഴുവന്‍ തുകയും മതിയായ വൗച്ചറുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നല്‍കിവരുന്നുണ്ട്. 2024-25 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ അപേക്ഷ ലഭ്യമാകാത്തതിനാല്‍ ധനസഹായം നല്‍കിയിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ പരിഗണനാര്‍ഹമായ അപേക്ഷകള്‍ ലഭ്യമാകാത്തതിനാല്‍ വീണ്ടും അപേക്ഷകള്‍ ക്ഷണിച്ച് അര്‍ഹമായ കാവുകള്‍ കണ്ടെത്തി ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button