
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ മുൻഗണന ലഭിച്ചേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും.
ഇതിനിടെ ഇന്നും നിയമസഭാ പ്രക്ഷുബ്ധമായേക്കും. സ്വർണക്കൊളള ഉൾപ്പടെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം.നജീബ് കാന്തപുരം, സിആർ മഹേഷ് തുടങ്ങി യുഡിഎഫ് എംഎൽഎമാർ സഭക്ക് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരം തുടരുകയാണ്.




