യാത്രക്കാര്‍ക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍

0

യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിന്‍ സര്‍വീസ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് റെയില്‍വേ.

കോട്ടയം-ഷൊര്‍ണൂര്‍ വഴി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തില്‍ കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടാകും.

മേയ് അഞ്ച്, 12, 19, 26, ജൂണ്‍ രണ്ട്, ഒന്‍പത് തീയതികളിലാണ് തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ 06163 അന്ത്യോദയ സ്‌പെഷ്യല്‍ എക്‌സപ്രസ്സ് സര്‍വീസ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് വൈകിട്ട് അഞ്ചരയോടെ പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.50 -നു മംഗളൂരുവില്‍ എത്തും.

തിരിച്ച് മംഗളൂരുവില്‍നിന്ന് മേയ് ആറ്, പതിമൂന്ന്, 20, 27, ജൂണ്‍ മൂന്ന്, 10 തീയതികളിലാണ് തിരുവനന്തപുരത്തേക്കുള്ള മടക്ക സര്‍വീസ്. മംഗളൂരുവില്‍ നിന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.35 -ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here