സ്പാർക്ക് പണിമുടക്കി: പകുതിയോളം ജീവനക്കാരുടെ ശമ്പളം മുടങ്ങി

0

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ല് പ്രോസസ് ചെയ്യുന്ന സ്പാർക്ക് (SPARK) പണിമുടക്കി. ഇതു മൂലം പകുതിയോളം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഇന്ന് 10 മണി മുതൽ വൈകിട്ട് ആറ് വരെ മെയിൻ്റനൻസ് വർക്ക് ഉണ്ടെന്നാണ് സ്പാർക്ക് തുറക്കുമ്പോൾ ലഭിക്കുന്ന മെസേജ്. ഇങ്ങനെ സംഭവിച്ചതിൽ ഖേദവും പ്രകടിപ്പിക്കുന്നുണ്ട്.

Spark

മുന്നറിയിപ്പില്ലാതെയാണ് സേവനം ഒരുദിവസത്തോളം സ്തംഭിച്ചിരിക്കുന്നത്. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറച്ച് വയ്ക്കാനാണോ സ്പാർക്ക് മെയിൻ്റനൻസ് എന്ന് പറഞ്ഞ് ശമ്പളം തടഞ്ഞ് വച്ചിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. ‘ മാസത്തിൻ്റെ തുടക്കത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

സർക്കാരിൻ്റെ ഓവർ ഡ്രാഫ്റ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള ദിവസം തള്ളി നീക്കാനാണ് ധനവകുപ്പ് ഇങ്ങനെ ചെയ്തെന്ന സൂചനകളാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here