Music
‘ഓര്‍മ്മയിലെ പാട്ടും കൂട്ടും’; സംഗീത സായാഹ്നം സംഘടിപ്പിച്ചു

നാട്ടുകാരെയും കൂട്ടുകാരെയും ബന്ധുക്കളെയും ഒത്തുചേര്‍ത്ത് തിരുവനന്തപുരം കമലേശ്വരം എസ് എന്‍ എസ് എസ് ലൈബ്രറിയില്‍ ‘ഓര്‍മ്മയിലെ പാട്ടും കൂട്ടും’ സംഗീത സായാഹ്നം പരിപാടി സംഘടിപ്പിച്ചു. ഷാജി മണക്കാട് അണിയിച്ചൊരുക്കിയ സംഗീത സായാഹ്നം മണക്കാടിന്റെ പ്രിയ ഡോക്ടര്‍ പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ മുഹമ്മദ് അയാന്‍ സ്വാഗതം പ്രഭാഷണം നടത്തി. തുടര്‍ന്ന് നാഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍ എസ് എ ഷാജഹാന്‍, ജി മാഹീന്‍ അബൂബക്കര്‍,എം. എം സഫര്‍ പത്ര പ്രവര്‍ത്തകന്‍ കലാപ്രേമി ബഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ശംസുദ്ധീന്‍ കോഴിക്കോട് നയിച്ച ഗാനമേളയില്‍ മുഹമ്മദ് റാഫി വര്‍ക്കല, ഐശ്വര്യ എം നായര്‍, മണക്കാട് മാഹീന്‍, സുഭാഷ്‌ബോസ് ഷാജി മണക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.അവതാരകനും ഗായകനുമായ ഷൈജു പാപ്പനംകോട് പരിപാടി നിയന്ത്രിച്ചു.



