അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊന്നു

0

ആലപ്പുഴ അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനത്തില്‍ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പില്‍ ആനി ആണ് മരിച്ചത്. മകന്‍ ജോണ്‍സണ്‍ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ മകന്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയത്. മദ്യപിച്ച് എത്തിയ ശേഷം ആയിരുന്നു ജോണ്‍സണ്‍ ജോയിയുടെ ആക്രമണം. ആനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. മര്‍ദ്ദനം തടയാന്‍ എത്തിയ പിതാവ് ജോയിയെയും ജോണ്‍സണ്‍ മര്‍ദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും ആനയുടെ പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. മര്‍ദ്ദനത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ജോണ്‍സനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആനി മരിച്ചതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here