Kerala

ആരോ​ഗ്യ മേഖല രോ​ഗാവസ്ഥയിലെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു : മന്ത്രി വീണാ ജോർജ്

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം.

ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നു. സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പുതിയ പദ്ധതികളുടെ ഉദ് ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ട്. പ്രധാനപ്പെട്ട ആശുപത്രികളിൽ വിദേശത്തുള്ള വൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. അവർ ചെലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കും. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇതാണ് സ്വകാര്യ ആശുപത്രികൾ വഴി വൻകിടക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ഈ ഗണത്തിൽപ്പെട്ടു കഴിഞ്ഞു. സാധാരണക്കാർക്ക് ഇത്തരക്കാർ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ആരോഗ്യരംഗം ഉപയോഗിച്ച് വലിയ ലാഭം വർദ്ധിപ്പിക്കുന്നു. ഇന്ന് ഇത് വലിയ പ്രശ്നമായി മാറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button