NationalNews

ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കും; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 80 ലധികം പേര്‍ക്ക് പരിക്ക്

വടക്കന്‍ ഗോവയിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 80 ലധികം പേര്‍ക്ക് പരിക്കുണ്ട്. പനജിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഷിര്‍ഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു.

ഉത്സവത്തിനായി ക്ഷേത്രത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതകളില്‍ ആയിരക്കണക്കിന് ഭക്തര്‍ തിങ്ങി നിറഞ്ഞതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. കുറഞ്ഞത് 30,000 മുതല്‍ 40,000 വരെ ആളുകളെങ്കിലും അവിടെയുണ്ടായിരുവെന്നാണ് കണക്ക്. തിക്കിലും തെരക്കിലും പെട്ട് പല ഭാഗത്തേയ്ക്ക് ഓടുന്നതിനിടെ പലരും നിലത്തു വീണു. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഇവിടുത്തെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. അതേസമയം അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button