കേരളത്തിൽ ഈ മാസം പത്ത് ദിവസത്തിനുള്ളിൽ ആറ് പനി മരണം

0

സംസ്ഥാനത്ത് വൈറൽ പനി (ഇൻഫ്ലുവൻസ വൈറസ്) കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ സംസ്ഥാനത്ത് 382 കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇതുവരെ പനിമൂലം19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,857 പകർച്ച പനികേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

പാരിസ്ഥിതിക ഘടകങ്ങളാലും മറ്റ് കാരണങ്ങളാലും ഉണ്ടാകുന്ന സീസണൽ രോഗമാണ് ഇൻഫ്ലുവൻസ, പനിയും ശരീരവേദനയും സാധാരണ ലക്ഷണങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ, കാൻസർ, പൊണ്ണത്തടി എന്നിവയുള്ള പ്രായമായവരിലും യുവാക്കളിലും മറ്റുള്ളവരേക്കാൾ ഇൻഫ്ലുവൻസ ഗുരുതരമായ ആഘാതം സൃഷ്ടിക്കാം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഗവേഷണ സെല്ലിന്റെ കൺവീനറായ ഡോ. രാജീവ് ജയദേവന്റെ അഭിപ്രായത്തിൽ, മൂന്ന് തരം ഇൻഫ്ലുവൻസ വൈറസുകൾ ഇപ്പോൾ കേരളത്തിൽ കാണുന്നുണ്ട്.

H1N1, H3N2 (ഇവ രണ്ടും ഇൻഫ്ലുവൻസ A വിഭാഗത്തിൽ പെടുന്നു), ഇൻഫ്ലുവൻസ B യും ഉൾപ്പടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ, മറ്റ് സാധാരണ വൈറൽ പനി ലക്ഷണങ്ങൾ പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ, ബഹുഭൂരിപക്ഷം കേസുകളും രോഗനിർണയം നടത്താതെ പോകുന്നു,” ഡോ. രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here