News

പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 24ാം തീയതി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയാകുന്നതോടെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button