പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നുവിളിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. പരാമര്‍ശം സേനയെ അപമാനിക്കുന്നതാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ പരാമര്‍ശം നടത്തി. പഹല്‍ഗാമിലെ തീവ്രവാദികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ തീവ്രവാദികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ രാജ്യം മറുപടി നല്‍കി ‘ ഖാര്‍ഗെ എക്സില്‍ പോസ്റ്റ് ചെയ്തു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ നിലവാരമില്ലാത്ത പ്രസ്താവനയെ ബിജെപി അനുകൂലിക്കുന്നുണ്ടോ എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു. ഷായുടെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി സോഷ്യല്‍ മീഡിയിയല്‍ പങ്കുവെക്കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിള്‍ ഉള്‍പ്പടെ ഏറെ വിവാദമായി. ‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പിന്നാലെ അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും പരാമര്‍ശത്തില്‍ വിജയ് ഷാ ക്ഷമാപണം നടത്തുകയും ചെയ്തു.