International

ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ജറുസലേമില്‍ ഇന്നു രാവിലെ നടന്ന വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിര്‍ത്ത പലസ്തീന്‍കാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ പൊലീസ് വ്യക്തമാക്കി.

ഒരു ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നു ആക്രമണം. ബസിലാണ് ഭീകരര്‍ എത്തിയത്. ബസുകള്‍ക്കും കാറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുനേരെയുമായിരുന്നു ആക്രമണം. ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

എന്നാല്‍ ആക്രമണം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമെന്നും ഹമാസ് വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇസ്രയേല്‍ ‘ഭീകരതയ്‌ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്’ സന്ദര്‍ശനത്തിന് ശേഷം സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു. ഇസ്രയേല്‍ നേരിടുന്നത് പല മുന്നണികളില്‍ നിന്നുള്ള യുദ്ധമെന്ന് നെതന്യാഹു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button