International
ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണ ശ്രമം നടന്നപ്പോൾ പ്രസിഡന്‍റ് ട്രംപ് മാർ എ ലാഗോ വസതിയിലുണ്ടായിരുന്നില്ലെന്നും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർവ്യക്തമാക്കി. ആക്രമണ ശ്രമത്തെത്തുടർന്ന് മാർ എ ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂർണ്ണമായും സീക്രട്ട് സർവീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.




