ഷൈനെ ശസ്ത്രക്രിയക്ക് വിധേയമാക്കും; അമ്മയുടെ ഇടുപ്പെല്ലിന് പൊട്ടല്‍, തലയിലും പരുക്ക്

0

വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഓര്‍ത്തോ സര്‍ജന്‍ ഡോ. സുജയനാഥന്‍ പറഞ്ഞു. ഷൈനിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. ചെറിയ പൊട്ടലുകളായത് കൊണ്ട് കുറച്ച് ദിവസം കാത്തിരിക്കുന്നതില്‍ പ്രശ്‌നമില്ല.

ഷൈനിന്റെ അമ്മയുടെ ഇടുപ്പെല്ലിനാണ് പൊട്ടലുള്ളത്. അമ്മയുടെ തലയിലും പരുക്കുണ്ട്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അമ്മയുടെ അവസ്ഥയില്‍ നിലവില്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ല. അമ്മയ്ക്ക് ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാല്‍ സംസ്‌കാരത്തിന് സ്ട്രച്ചറില്‍ കൊണ്ട് പോകേണ്ടി വരും. ഷൈനിന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ശസ്ത്രക്രിയ നടത്തും. അതിനായി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആറ് ആഴ്ച വിശ്രമം വേണ്ടി വരുമെന്നും ഡോ. സുജയനാഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here