Blog
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍ വിവാഹിതനായി; വധു അയര്‍ലന്‍ഡ് സ്വദേശി

ഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു
പൂക്കളുടെ ഡിസൈനുള്ള ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ധവാന്റെ വേഷം. സമാനമായ തീമിലുള്ള ലെഹങ്കയാണ് സോഫി ധരിച്ചത്. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി വേളയില്‍ ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.




