Blog

പോളിങ് ബൂത്തിൽ ചട്ടലംഘനം; കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കണ്ണൂർ: വോട്ടെടുപ്പ് കേന്ദ്രത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വോട്ട് രേഖപ്പെടുത്താൻ ബൂത്തിനകത്തേക്ക് അനുയായിയോടൊപ്പം പ്രവേശിച്ചു എന്നതാണ് പ്രധാന ആരോപണം.

യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് സുധാകരനും ഒപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനുമെതിരെ പരാതി നൽകിയത്. ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതായും സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ആരോപിച്ച പരാതിക്കാരൻ, ഇതുസംബന്ധിച്ച ദൃശ്യങ്ങളും കമ്മീഷന് തെളിവായി സമർപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button