Kerala
സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റവാങ്ങില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി തരൂര്‍ അറിയിക്കുന്നത്.
മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.


