News

പി എം ശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം ; നിരസിച്ച പണം നമ്മുടെ പണമാണ് : ശശി തരൂർ

പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്‍കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്‍റെ വിമര്‍ശനം. ആദർശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാല്‍, പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. പി എം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയാണ് തരൂരിന്‍റെ വിമർശനം.

ഞാൻ പാർട്ടിക്കാരൻ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സർക്കാരുകൾക്കൊപ്പം പ്രവർത്തിക്കും. സ്കൂൾ മേൽക്കൂരകൾ ചോരുന്നു. എന്നിട്ടും പണം സ്വീക്കരിച്ചില്ല. മെറിറ്റ് കാണാതെ ആദർശ ശുദ്ധി വാദത്തിന് ജനവും പ്രാധാന്യം നൽകുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ താൻ ഇട്ട നിഷ്പക്ഷ പോസ്റ്റിന്റെ പേരിൽ പോലും ആക്രമിക്കപ്പെട്ടു. പ്രശംസ എന്ന് പറഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, പോസ്റ്റിൽ ഒരു വരിപോലും താൻ പ്രശംസിച്ചിട്ടില്ല. ആദർശ ശുദ്ധി വാദം കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. കേന്ദ്രം വന്ന് ഉപാധികൾ വെച്ച് പണം തരാമെന്ന് പറഞ്ഞാൽ താൻ ആയിരുന്നെങ്കിൽ പണം സ്വീകരിച്ചേനെ. കാരണം ജനങ്ങൾക്ക് അത് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയത കൊണ്ട് ബിജെപിക്ക് കേരളത്തിൽ സാധ്യത ഇല്ലെന്നും വികസനം ചൂണ്ടി കാണിച്ചാൽ ചില സാധ്യതകൾ ഉണ്ടെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button