
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നു സമ്മതിച്ചു ഭർത്താവു സതീഷ്. എന്നാൽ അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സതീഷ് പറഞ്ഞു. വെള്ളിയാള്ച രാത്രിയാണ് ഷാർജയിലെ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ സ്വദേശിനി അതുല്യയെ കണ്ടെത്തിയത്.
ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകായയിരുന്നു ഭര്‍ത്താവ് സതീഷ്. പുറത്ത് പോയി തിരിച്ചെത്തുമ്പോൾ അതുല്യയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ തൂങ്ങി ഞാനും ആത്മഹത്യക്ക് ശ്രമിച്ചെന്ന് സതീഷ് പറഞ്ഞു. എന്നാൽ, അതുല്യയുടെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്ന് സതീഷ് കൂട്ടിച്ചേർത്തു. അതേസമയം, അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നും സതീഷ് സമ്മതിച്ചു.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് വെള്ളിയാഴ്ച അതുല്യയെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ നാട്ടിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷാർജയിലും സതീഷിനെതിരെ പരാതി നൽകാനുള്ള നീക്കത്തിലാണ് അതുല്യയുടെ ബന്ധുക്കൾ.