Sports

IPL മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ പുകവലിച്ച് ഷാറുഖ് ഖാൻ; വൈറല്‍ വിവാദം

ഐപിഎല്‍ മത്സരത്തിനിടെ പുകവലിച്ച് വിവാദത്തിലായി ബോളിവുഡ് താരവും ടീം ഉടമയുമായ ഷാറുഖ് ഖാൻ. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് വിവാദ സംഭവം.

കൊല്‍കത്ത ടീം ഉടമ കൂടിയായ ഷാറുഖ് ഖാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. പോണി ടെയില്‍ ഹെയര്‍സ്‌റ്റൈലുമായി കിംഗ് ഖാന്‍ സ്റ്റേഡിയത്തിലെത്തിയത്.

തുടര്‍ന്ന് ആരാധകര്‍ക്ക് ഫ്‌ലെയിംഗ് കിസ് നല്‍കി അവരെ കയ്യിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ് ഷാറുഖ് ഖാൻ.

ഐപിഎല്‍ മത്സരത്തിനിടെ ഷാറുഖ് ഖാൻ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നേരത്തേയും ഷാറുഖ് ഖാൻ സ്റ്റേഡിയത്തില്‍ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ഷാറുഖിനെ കര്‍ശനമായി താക്കീത് ചെയ്തിരുന്നു.

ശനിയാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് 4 റണ്‍സ് ജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ്, ആന്ദ്രെ റസലിന്റെ കരുത്തില്‍ (25 പന്തില്‍ 64 നോടൗട്) 20 ഓവറില്‍ 7 വികറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. ഹെയ്ന്റിച് ക്ലാസന്റെ (29 പന്തില്‍ 63) കൗന്‍ഡര്‍ അറ്റാകിന്റെ ബലത്തില്‍ തിരിച്ചടിച്ച ഹൈദരാബാദിന്റെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button