Kerala
രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫിക്ക് നന്നായി അറിയാം ; പ്രശാന്ത് ശിവൻ

രാഹുൽ മാങ്കൂട്ടത്തിലിനെ നന്നായി അറിയാമായിരുന്നിട്ടും ഷാഫി പറമ്പിൽ പാലക്കാട്ടുകാരെ വഞ്ചിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ .എംഎ ഷഹനാസിന്റെ പരാതി ആദ്യം അറിഞ്ഞത് ഷാഫി പറമ്പിലാണ് . സാഡ് സ്മൈലി ഇട്ട് കൊടുക്കുകയാണ് ഷാഫി ചെയ്തതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസ് ആണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് സഹായമില്ലാതെ രാഹുലിന് എങ്ങനെ ഇത്രയും ദിവസം ഒളിവിൽ കഴിയാനാകുമെന്നാണ് ഇഎൻ സുരേഷ് ബാബുവിന്റെ ചോദ്യം.
കോൺഗ്രസ് ജനപ്രതിനിധികൾ സഹായം നൽകിയെന്ന് സംശയിക്കുന്നു. എംപിയോ എംഎൽഎമാരോ സഹായം നൽകിയിരിക്കാം. രാഹുലിനെ പേറുന്ന കോൺഗ്രസ് നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.




