Kerala

സര്‍വകലാശാലകള്‍ക്കുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം; വിവിധ ക്യാമ്പസുകളില്‍ സംഘര്‍ഷം

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. കേരള സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചു. കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തി.

കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറിയത്. പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകള്‍ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തി. എന്നാല്‍ വിസി ഓഫീസില്‍ ഇല്ല. വിസിയുടെ ചേംബറിന് മുന്‍വശം എസ്എഫ്‌ഐ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവര്‍ത്തകരെ ബലം പ്രയോ?ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാര്‍ച്ച്/ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button