എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സ്കൂളിന് അവധി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് അവധി നല്‍കിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കിയത്. 8,9,10 ക്ലാസ്സുകള്‍ക്കാണ് അവധി.
വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ കഴിയില്ലെന്നും ഹെഡ്മാസ്റ്റര് പറഞ്ഞു. നേരത്തെ കെഎസ്യു സമരത്തില്‍ സ്കൂളിന് അവധി നല്‍കാഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായതെന്നും ഹെഡ്മാസ്റ്റര് പറഞ്ഞു.