Kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍; പൊലീസ് ലാത്തിവീശി

കണ്ണൂര്‍ സര്‍വകലാശാലയില്‍ വന്‍ സംഘര്‍ഷം. യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ലാത്തിവീശി.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് തട്ടിപ്പറിച്ചെന്ന് യുഡിഎസ്എഫ് ആരോപിച്ചു. ആരോപണം തള്ളി എസ്എഫ്ഐ. പൊലീസ് എംഎസ്എഫ് പ്രവര്‍ത്തകരെ സഹായിക്കുന്നുവെന്ന് എസ്എഫ്ഐയും ആരോപിച്ചു. സര്‍വകലാശാലയില്‍ വന്‍ പൊലീസ് വിന്യാസം. ചെടിച്ചട്ടിയും വടിയുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി.

എസ്എഫ്ഐയുടെ സ്ഥാനാര്‍ഥി ബാലറ്റ് തട്ടിപ്പറിച്ചു എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു. എസ്എഫ്ഐയുടെ സ്ഥാനാര്‍ഥി ഇവിടെ വന്ന് വോട്ട് ചെയ്ത് വോട്ട് ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സ്ഥലം എസ്ഐ കാര്യങ്ങള്‍ വഷളാക്കുകയാണ്. എംഎസ്എഫിന്റെ ആഗ്രഹപ്രകാരം കാര്യങ്ങള്‍ മാറുകയാണ്. എംഎസ്എഫ് പറയുനനത് ചെയ്യാന്‍ അവര്‍ തയാറാവുകയാണ്. ഒരു പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ നിന്ന് സാധനം തട്ടിക്കൊണ്ടുപോയി എന്നുള്ള ആരോപണമാണ് ഉയര്‍ത്തുന്നത്. അനാവശ്യമായ പ്രശ്നമാണ് ഉണ്ടാക്കുന്നത്. ഇലക്ഷന്റെ ജനാധിപത്യപരമായ പൂര്‍ത്തീകരണത്തിന് അനുവദിക്കുന്നില്ല എന്നുള്ളതാണ് – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button