News

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി, അഭ്യാസ പ്രകടനം ; വാഹന ഉടമയോട് വിശദീകരണം തോടാൻ മോട്ടോര്‍ വാഹന വകുപ്പ്

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. തലനാരിഴക്കാണ് വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്. പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാ‌ഞ്ഞടുത്തു. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. കാര്‍ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു

കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തിൽ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പും.വാഹന ഉടമയോട് നാളെ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button