Media

ബിഗ്‌ബോസില്‍ സീക്രട്ട് ഏജന്റ് വെറും ജാസ്മിന്‍ ഏജന്റായി! രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത് മണ്ടത്തരമോ ഗെയിംപ്ലാനോ?

വിരസമായി മുന്നേറിയിരുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ ആറിന്റെ വേദിയിലേക്ക് വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചതാണ് ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയത്. നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ബിഗ് ബോസ് ഹൗസിലെത്തി. ഇതില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഗെയിം ചെയ്ഞ്ചറാകുമെന്ന് പ്രതീക്ഷിച്ച സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയെക്കുറിച്ചുള്ള വിലയിരുത്തലുകളാണ് സോഷ്യല്‍മീഡിയിലാകെ. മലപോലെ വന്ന് എലിപോലെ ആയിപ്പോയ ആളാണ് സായിയെന്നാണ് പറയുന്നത്.

പുറത്തെ രഹസ്യങ്ങള്‍ കൃത്യമായി ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയോട് വെളിപ്പെടുത്തിയതോടെ ഇയാള്‍ സീക്രട്ട് ഏജന്റല്ല ജാസ്മിന്‍ ഏജന്റായെന്നാണ് പലരും പറയുന്നത്. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കിയ സായി. ആദ്യ വരവില്‍ത്തന്നെ വലിയ നിരാശ സമ്മാനിച്ചെന്ന് ഇന്നലെ തന്നെ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഏറെ ഹൈപ്പിലായിരുന്നു സീക്രട്ട് ഏജന്റിന്റെ വീട്ടിലേക്കുള്ള വരവ്. എന്നാല്‍ മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി മുതല്‍ തുടങ്ങി സായിയുടെ അടി പതറല്‍.

ബിഗ് ബോസിലേക്ക് പ്രവേശിക്കുന്ന സീക്രട്ട് ഏജൻ്റ് എന്ന സായി കൃഷ്ണ

പല ചോദ്യങ്ങള്‍ക്കുമുള്ള സായിയുടെ മറുപടി വളരെ അവ്യക്തമാണ്. കാറിലിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കളിച്ചിരുന്ന സായിക്ക് ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ കിളി പോയെന്നാണ് പറയുന്നത്. വീടിനുള്ളില്‍ കയറിയിട്ടും സായി ആകെ കണ്‍ഫ്യൂസ്ഡ് ആയി നില്‍ക്കുന്നതായാണ് കണ്ടത്.

അതിന് പിന്നാലെയാണ് ജാസ്മിന് പുറത്തെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കിയത്. ഈ സീസണില്‍ ഒരു നെഗറ്റീവ് ഇംപാക്റ്റുള്ള മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ഹൗസിന് പുറത്ത് ഇവരുടെ ഇമേജ് അത്ര നല്ലതല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പുറത്തെ അവരുടെ ഇമേജും ജാസ്മിന്റെ മാതാപിതാക്കളുടെ അഭിമുഖവും, വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ ശബ്ദ സന്ദേശം വരെ സീക്രട്ട് ഏജന്റ് ജാസ്മിനോട് പറഞ്ഞു. ബിഗ് ബോസ് വാണിങ് നല്‍കുന്നതുവരെ സായി ജാസ്മിനോട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചു.

ബിഗ് ബോസില്‍ ജാസ്മിനോട് രഹസ്യങ്ങളൊക്കെ വെളിപ്പെടുത്തുന്ന സീക്രട്ട് ഏജൻ്റ് സായികൃഷ്ണ

ഇതോടെ പ്രേക്ഷകര്‍ക്ക് ജാസ്മിനോടുള്ള അനിഷ്ടം സായിയോടും തോന്നിത്തുടങ്ങിയിട്ടുണ്ട്. സായിയുടെ ഇമേജിന് സാരമായ കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവിധ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച വേദികളിലെ ചര്‍ച്ച. ആദ്യം തന്നെ സീക്രട്ട് ഏജന്റ് കുളമാക്കി എന്നാണ് പലരും പറയുന്നത്. നേരത്തെ ജാസ്മിന്റെ പിതാവ് ഫോള്‍ വിളിച്ച സംഭവത്തില്‍ ബിഗ് ബോസിനെ അടക്കം കുറ്റം പറഞ്ഞ് വീഡിയോ ചെയ്ത സായിയില്‍ നിന്നും ഇത്തരം ഒന്ന് പ്രതീക്ഷിച്ചില്ലെന്ന് പലരും പറയുന്നുണ്ട്.

അതേ സമയം ഷോയില്‍ ഏറ്റവും സ്‌ട്രോങ്ങായവരെ ലക്ഷ്യം വയ്ക്കുന്ന സായി പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് ശരിക്കും ജാസ്മിനെ തളര്‍ത്തിയതാണെന്നും അത് ഗെയിം പ്ലാനാണെന്നും ചില സീക്രട്ട് ഏജന്റ് ഫാന്‍സ് പറയുന്നത്. ഒപ്പം ഒരാഴ്ചയെങ്കിലും ബ്രീത്തിംഗ് സ്‌പേസ് കൊടുക്കണം സായിക്ക് എന്ന് പറയുന്നവരും ഉണ്ട്.

എന്തായാലും സായി ശക്തമായി തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്. നേരത്തെ ജാസ്മിന്റെ പിതാവിന്റെ കോള്‍ വിവാദമായത് പോലെ ഇതിലും ബിഗ് ബോസ് ഇടപെടല്‍ ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button