ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് അനുവദിച്ചു; ടിക്കറ്റ് ബുക്കിങ് 14ാം തീയതി മുതല്‍
തിരുവനന്തപുരം: ശബരിമല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷല്‍ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. (Sabarimala special vande bharat trains)
ചെന്നൈയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20നു കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി ഒന്പതിനു ട്രെയിന്‍ പുറപ്പെടും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
നമ്പര്‍ 06151 എം.ജി.ആര് ചെന്നൈ സെന്‍ട്രല്‍ – കോട്ടയം വന്ദേ ഭാരത് സ്പെഷ്യല്‍ രാവിലെ 4.30- ന് എം.ജി.ആര്. ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്ര തിരിച്ച് അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈ- കോട്ടയം പ്രത്യേക വന്ദേഭാരത് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.
നമ്പര്‍ 06152 കോട്ടയം- ചെന്നൈ സെന്‍ട്രല്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. വൈകിട്ട് 5.15-ന് ചെന്നൈയിലെത്തിച്ചേരും. ഡിസംബര്‍ 16, 18, 23, 25 തീയതികളില്‍ ഈ സര്‍വീസ് ഉണ്ടാകും.
പെരമ്പൂര്‍, കട്പാഡി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്.
എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ ബുക്കിങ് ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
- സഹകരണ വകുപ്പ് സോഫ്റ്റ്വെയര് കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
- എഫ്സിആർഎ ഭേദഗതിയിൽ 100% ഗ്യാരണ്ടി നൽകി രാജീവ് ചന്ദ്രശേഖർ; മുഖ്യമന്ത്രി എസ്ഡിപിഐയുടെ കാലുപിടിക്കുന്നുവെന്നും പരിഹാസം
- എഫ്സിആർഎ നിയമഭേദഗതി നാളെ ലോക്സഭയിൽ; തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി എംപിമാർ ഡൽഹിയിലെത്തണമെന്ന് സിബിസിഐ
- ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
- ട്രെയിനിന് നേരെ കല്ലേറ്; വിദ്യാർത്ഥിനിയുടെ താടിയെല്ല് തകർന്നു, നാല് പല്ലുകൾ നഷ്ടമായി








