Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീണ്ടും കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. ശബരിമലയില്‍ ഇനിയും സ്വര്‍ണം അവശേഷിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യഹര്‍ജി മാര്‍ച്ച് 9ന് പരിഗണിക്കാന്‍ മാറ്റി.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചതെന്നും, മറ്റ് പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്ന സൂചനയും കോടതി നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

വാദത്തിനിടെ ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ, കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ശബരിമലയില്‍ ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന് ചോദിക്കാതിരിക്കാനാവില്ല എന്ന് പരാമര്‍ശിച്ചു. താന്‍ സ്വര്‍ണം പൂശുന്ന ജോലിയാണ് ചെയ്തതെന്നും, മംഗള്‍യാന്‍, ചന്ദ്രയാന്‍ പോലുള്ള പദ്ധതികളിലും സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ടെന്നും, സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പങ്കജ് ഭണ്ഡാരി വ്യക്തമാക്കി. വിശ്വാസ്യതയുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസില്‍ കൂടുതല്‍ വാദം മാര്‍ച്ച് 9ന് കേള്‍ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button