Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം എത്ര കിലോയാണെന്ന് കണ്ടെത്തുകയും അത് പൂര്‍ണമായി വീണ്ടെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നും, എസ്ഐടി അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

എസ്ഐടിയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, അതിനാലാണ് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്ത സംഭവവും സണ്ണി ജോസഫ് വിമര്‍ശിച്ചു. അന്വേഷണസംഘം കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്താനാണോ പോയതെന്ന് അദ്ദേഹം ചോദിച്ചു.

ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ വൈകിയതുകൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതെന്നും, പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ശബരിമലയിലെ നഷ്ടപ്പെട്ട സ്വര്‍ണം എത്ര കിലോയാണെന്ന് കണ്ടെത്തി അത് വീണ്ടെടുക്കുന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button