Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാന്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എന്‍ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയെന്ന് എ പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം.

എ പദ്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടല്‍. പദ്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എന്‍ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്ഐടി. ഇതിനായി. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാറും എന്‍ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button