ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അയ്യപ്പന് ആരെയും വിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു.
നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാര്‍ രക്ഷപ്പെട്ടുവെന്ന് അദേഹം പറഞ്ഞു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഐഎമ്മില്‍ ദാരിദ്ര്യം ഉണ്ടാകാതിരിക്കാന്‍ സ്വര്‍ണം കട്ടുകൊണ്ടിരിക്കുന്നു. സമ്പൂര്‍ണ്ണ സമ്പന്ന പാര്‍ട്ടി എന്ന പേരില്‍ പ്രഖ്യാപനം നടത്തുമെന്ന് ജോര്‍ജ് കുര്യന് പരിഹസിച്ചു.



