നാഗ്പൂര്‍: 75 വയസ്സായാല്‍ സന്തോഷത്തോടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ആര്‍.എസ് എസ് സൈദ്ധാന്തികന്‍ മൊറാപന്ത് പിഗ്ലെയുടെ പുസ്തക പ്രകാശനച്ചടങ്ങിലാണ് തുടര്‍ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കൊണ്ടുള്ള ഭാഗവതിന്റെ പരാമര്‍ശം. നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതിനും സെപ്റ്റംബറില്‍ 75 വയസ്സ് തികയുന്ന സാഹചര്യത്തില്‍ മോദിയെ ലക്ഷ്യം വെച്ചാണ് ഭാഗവതിന്റെ പരാമര്‍ശമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഖ്യാനിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍. എസ്. എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദര്‍ശനം വിരമിക്കല്‍ ചര്‍ച്ച ചെയ്യാനാണെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശവും ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. അധ്വാനി, മുരളീ മനോഹര്‍ ജോഷി , ജസ്വന്ത് സിംഗ് എന്നിവര്‍ക്ക് 75 വയസ്സായപ്പോള്‍ അവരെ വിരമിക്കാന്‍ നിര്‍ബന്ധിച്ച മോദി തന്റെ കാര്യത്തിലും ഈ നിയമം നടപ്പാകുമോ എന്നത് കാത്തിരുന്നു കാണാമെന്നും ശിവസേനാ നേതാവ് പ്രതികരിച്ചിരുന്നു.
എന്നാല്‍ മോദിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിന് വിരമിക്കലുമായി യാതൊരു ബന്ധവു മില്ലെന്നാണ് ബിജെ പി വൃത്തങ്ങള്‍ പറയുന്നത്. മോദിക്ക് വിരമിക്കല്‍ പ്രായം ബാധകമല്ലെന്നും 2029 വരെ മോദി തന്നെ തുടരുമെന്നും നേരത്തേ തന്നെ അമിത്ഷായും പ്രസ്താവന നടത്തിയിരുന്നു