കോഴിക്കോട് വടകരയിൽ ആർ ജെ ഡി നേതാവിന് വെട്ടേറ്റു

കോഴിക്കോട് വടകരയിൽ ആർ ജെ ഡി നേതാവിന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എം ടി കെ സുരേഷിനാണ് നെഞ്ചിൽ വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാലാണ് വടിവാൾ കൊണ്ട് വെട്ടിയത്. ഒളിവിൽപ്പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ആർ. ജെ. ഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ശ്യാംലാലിനെതിരെ സുരേഷ് പരാതി നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. സുരേഷിന്റെ വീട്ടിൽ എത്തി ശ്യാം ലാൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.
എന്നാൽ വെട്ടിയ ശ്യാം ലാൽ സിപിഐഎം അനുഭാവിയാണെന്നാണ് ആർജെഡിയുടെ ആരോപണം. സിപിഐഎം ആണ് ഇയാളെ സംരക്ഷിക്കുന്നതെന്നും എല്ലാം ഒത്താശചെയ്തുകൊടുക്കുന്നതെന്നും ആർജെഡി ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തുകയാണ് സിപിഐഎം നേത്യത്വം.



