News

പാക് ആണവായുധം നിയന്ത്രിക്കുന്നത് പാകിസ്ഥാനല്ല, അമേരിക്കയാണെന്ന് വെളിപ്പെടുത്തൽ

ന്ത്യ പാകിസ്ഥാനില്‍ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നടപടിക്കുശേഷം, ആണവയുദ്ധം ഒഴിവാക്കാന്‍ ഇടപെട്ടു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലും മുന്‍ സിഐഎ ഉദ്യോഗസ്ഥനും വിസില്‍ബ്ലോവറുമായ ജോണ്‍ കിറിയാക്കോയുടെ ഒരു വൈറല്‍ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ ‘താക്കോല്‍’ ഒരു അമേരിക്കന്‍ ജനറലിന്റെ നിയന്ത്രണത്തിലാണെന്ന് കിറിയാക്കോ ഈ വിഡിയോയില്‍ അവകാശപ്പെടുന്നു. ‘പാക് സര്‍ക്കാര്‍ അവരുടെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുകയാണ്,’ കിറിയാക്കോ പറയുന്നു.

2000കളുടെ തുടക്കത്തില്‍ സിഐഎയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാകിസ്ഥാനില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം, സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2012-ല്‍, രഹസ്യ സിഐഎ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തിയെന്ന ആരോപണത്തില്‍, ചാരവൃത്തി നിയമപ്രകാരം കേസെടുക്കുകയും തടവിലാക്കുകയും ചെയ്തു. അതിനുശേഷം കിറിയാക്കോ വിസില്‍ബ്ലോവറിന്റെ ശക്തനായ വക്താവും യുഎസ് ഇന്റലിജന്‍സ് സമ്പ്രദായങ്ങളുടെ വിമര്‍ശകനുമായി മാറി.

കഴിഞ്ഞ മാസം, പാകിസ്ഥാന്‍ സുരക്ഷാ വിദഗ്ദ്ധന്‍ ഇംതിയാസ് ഗുല്‍, പാകിസ്ഥാന്റെ തന്ത്രപ്രധാനമായ നൂര്‍ ഖാന്‍ വ്യോമതാവളം അമേരിക്കന്‍ നിയന്ത്രണത്തിലാണെന്നും, മുതിര്‍ന്ന പാക്കിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പോലും അവിടേക്ക് പ്രവേശനമില്ലെന്നും അവകാശപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. ഈ വ്യോമതാവളം പാകിസ്ഥാന്റെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button