National

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി; പുഴയിൽ അടിയൊഴുക്ക് ശക്തം

അങ്കോളയിൽ അപകടത്തിപെട്ട അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഗംഗാവലി നദിയിലെ അടിയൊഴുക്ക് 6 ൽ നിന്നും 7 നോട്സ് ആയി ഉയർന്നു. നാവിക സേനയുടെ മുങ്ങൽ പരിശോധന വൈകും.തുടർപരിശോധനകളിലും മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പുതിയ സിഗ്നൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തും.

അതേസമയം മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകൾ ഗോവയിൽ നിന്ന് ഷിരൂരിൽ എത്തിക്കുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.കര്‍ണാടകയിലെ ജനങ്ങള്‍, അധികൃതര്‍, മാധ്യമങ്ങള്‍, കേരളത്തില്‍ നിന്നും ജനപ്രതിനിധികള്‍ എല്ലാവരും ഷിരൂരിലുണ്ട്. ലോക മലയാളികള്‍ കാത്തിരിക്കുന്ന, പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷയത്തില്‍ കൂട്ടായി നിന്ന് പരിശ്രമിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നേവി അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു അവസ്ഥയില്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്യാനാണ് ശ്രമം. പുതിയ ചില രീതികളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. രണ്ടുതരത്തിലെ പുതിയ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ശ്രമവും നടത്താനാണ് യോഗത്തിലെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button