InternationalNews
പശ്ചിമേഷ്യയിൽ ആശ്വാസം; ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ ട്രംപിന്റെ ഉത്തരവ്

പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വലിയ ആശ്വാസം പകർന്ന്, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു.
ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. ടെഹ്റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇറാൻ ഗവൺമെൻ്റ് അഭ്യർത്ഥന പ്രകാരം 2026 ഏപ്രിൽ 6 വരെ ഊർജ്ജ പ്ലാൻ്റ് നശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നു. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു” ട്രൂത്ത് സോഷ്യൽ എന്ന എക്സ് അക്കൗണ്ടിൽ അദ്ദേഹം പങ്കുവെച്ചു.




