Business

ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിനു പകരം ടീഷർട്ട് ലഭിച്ച സംഭവം; ഇ കൊമേഴ്സ് സ്ഥാപനത്തിനു 49,000 രൂപ പിഴ

കൊച്ചി: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിനു പകരം ടീഷർട്ട് ലഭിച്ച സംഭവത്തിൽ ഇ കൊമേഴ്സ് സ്ഥാപനത്തിനു 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പെരുമ്പാവൂർ സ്വദേശിയാണ് പരാതി നൽകിയത്.

ഫോട്ടോ​ഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർകക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചു. എന്നാൽ തിരിച്ചെടുക്കൽ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയിൽ പറയുന്നു

ഇ കൊമേഴ്സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾക്കു 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നൽകണം. ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിർകക്ഷികൾ ലംഘിച്ചതായും ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button