വേടന് കിട്ടിയ ഇരട്ട നീതി ആദ്യം പുറത്തെത്തിച്ചത് ജനശബ്ദം ; നിലപാടിൽ മലക്കം മറിഞ്ഞ് വനം മന്ത്രി, പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. പൊതുസമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോൾ കുറച്ച് കൂടി സൂക്ഷ്മത വേണമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വേടനോട് വനം വകുപ്പുദ്യേഗസ്ഥർ കാട്ടിയത് അനീതിയാണെന്ന വാർത്ത ആദ്യം നൽകിയത് ജനശബ്ദമായിരുന്നു. ഈ വാർത്തയോടാണ് വകുപ്പ് മന്ത്രി പ്രതികരിച്ചത്.

വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തതിലൂടെ വനം വകുപ്പ് കാട്ടുന്നത് ഇരട്ട നീതിയാണെന്ന് ജനശബ്ദം പറഞ്ഞിരുന്നു.
സവർണ്ണ വിഭാ​ഗത്തിൽപ്പെട്ട പലരും കേരളത്തിൽ അനുമതിയില്ലാതെ പുലിനഖവും ആനകൊമ്പുമൊക്കെ സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഇവർക്കെതിരെ വനം വകുപ്പ് ചെറുവിരൾ അനക്കിയിട്ടില്ല. ശാസ്ത്രീയ പരിശോധന ഏതുമില്ലാതെയാണ് പുലിയുടെ ഒർജിനൽ പല്ലാണ് ഇതേന്ന് വനംവകുപ്പ് പറഞ്ഞത്.

കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന് ജനശബ്ദം ആദ്യം തന്നെ വാദിച്ചിരുന്നു. കഴിഞ്ഞദിവസം വേടന് കോടതി ജാമ്യം നൽകി.. വേടൻ റിമാൻഡിൽ തുടർന്നാൽ അത് കേരളത്തിലെ പല മന്ത്രി മാനാവേന്ദ്രൻമാർക്കും പൊല്ലാപ്പാവും. ഇതിനെ തുടർന്നാണ് ഇന്ന് മന്ത്രിയുടെ പ്രതികരണം വന്നത്. കേസിൽ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് വനംവകുപ്പ്മന്ത്രി പറഞ്ഞത്.

നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്. കേസിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ് അദ്ദേഹം. നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പുലിപ്പല്ല് കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയമുളള മന്ത്രിയുടെ പ്രതികരണം ഇതായിരുന്നില്ല.

ഇന്റലിജെൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്ന ആളാണെന്നും നടപടികൾ കൃത്യമായി ഉണ്ടാകുമെന്നുമാണ് മന്ത്രി അന്ന് പ്രതികരിച്ചിരുന്നത്.അതേസമയം, വേടന്റെ പുലിപ്പല്ല് കേസിൽ തൽക്കാലം തുടരന്വേഷണം ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. വനം മന്ത്രിയുടെ പ്രസ്താവനയിൽ ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചതായും വിവരമുണ്ട്. വേടനെതിരെ കേസ് എടുത്തത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമായിരുന്നുവെന്നും സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഇന്ന് വേടൻ വേട്ടയാടപ്പെടുന്നത് അദ്ദേഹം ഉയർത്തിയ രാഷ്ട്രീയത്തിന്റെ പേരിലാണ്. കാടുകട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും. പേരുകേട്ട പാമരന്മാർ പോരടിക്കാൻ വിളിക്കും എന്ന് യുവതലമുറയേട് പറഞ്ഞ് കൊടുത്ത നവീന അടിമകൾ വാഴും നരകം പോൽ ഒരിടമാണ് കേരളത്തിൽ ഇന്നും ജാതിയിൽ കുറഞ്ഞവന്റെ ലോകമെന്ന് പലതവണ വേടൻ പാടി. ഉത്തമൻമാർ എല്ലാം കല്ലെറിഞ്ഞെ ആ കല്ലുകൊണ്ട് എന്റെ മുഖം മുറിഞ്ഞെ ആ കല്ലുകൊണ്ട് ഞാൻ പാത വിരിച്ചതിൽ വില്ല് വണ്ടിയേറി പായുമ്പോൾ എന്നുടെ തലപ്പാവിൻ എന്ത് തിളക്കം എന്ന് വേടൻ പാടിയത് അയ്യങ്കാളിയെ കുറിച്ചാണ്. അയ്യൻകാളിയെ കുറിച്ച് ഇതിലും മനോഹരമായി യുവതയോട് ഒരു കൂട്ടുകാരനും പറഞ്ഞിട്ടുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here