KeralaNews

ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി.

2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടൻറെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button