Blog

കോട്ടയെന്ന് അവകാശപ്പെടാൻ പിണറായി മഹാരാജാവാണോ?”; ധർമ്മടത്ത് വികസനമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നതെന്നും എന്നാൽ, വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എന്ത് സിപിഎം കോട്ട? കോട്ട അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു. ബിജെപിയുടെ പൊതുപരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ ആണ് ധർമ്മടത്ത് പങ്കെടുത്തത്. അവിടെ കുടിവെള്ളം കിട്ടാത്ത വീടുകൾ ഉണ്ടെന്നും വികസനം എത്താത്ത നാട് ആണ് ധർമ്മടമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. എൻഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിയോഗിച്ചത്. ആ ധൗത്യം പൂർത്തിയാക്കിയ ശേഷമേ ഞാൻ മടങ്ങു.ജനങ്ങളെ വഞ്ചിക്കുന്ന മുന്നണികൾ പുറത്തിടുന്ന കാലം വരുകയാണ്. വൈക്കത്ത് ബിജെപി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button