KeralaNews

‘ഭാരതാംബ’ ചിത്രം മാറ്റാതെ രാജ്ഭവൻ; ഇന്ന് നടത്തിയ പരിപാടിയിലും ‘ഭാരതാംബ’ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന

ഭാരതാംബയുടെ പേരിൽ വിവാദം നടക്കുമ്പോഴും നിലപാടിൽ ഉറച്ച് രാജ്ഭവൻ. വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് നടത്തിയ പരിപാടിയിലും ഭാരതാംബക്ക് പുഷ്പം രാജ്ഭവനിൽ അർപ്പിച്ചു. രാജ്ഭവനിൽ നടന്ന ഗോവ ഡേ സെലിബ്രേഷനിടയിലാണ് പുഷ്പാർച്ചന നടന്നത്. പരിപാടിക്ക് മുമ്പ് ഭാരതാംബക്ക് മുമ്പിൽ ഗവർണർ വിളക്കുകൊളുത്തി.

പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു.

ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button