സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്നുണ്ടെങ്കിലും ഇതുവരെ പ്രളയ സാധ്യത പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍. ഡാമുകളിലൊന്നിലും വെള്ളം നിലനിര്‍ത്താന്‍ അനുവദിക്കരുതെന്നു നിര്‍ദേശിച്ചിരിക്കുന്നതായി അദ്ദേഹം അറിയിച്ചു. രാത്രി സമയങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും, അതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.
മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ നിന്നും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടായും, 181 വീടുകള്‍ ഭാഗികമായി നശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
നിലവിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യത. ഉച്ചയ്ക്കുശേഷം ഇത് കരയിലെത്തുമെന്നു പ്രവചിക്കുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണുള്ള മുന്നറിയിപ്പ്. ജൂണ്‍ 5 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണയായി ലഭിക്കുന്നതിലും കുറവ് മഴയാവും ലഭിക്കുക.
പൊന്മുടിയില്‍ മണിക്കൂറില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. റാന്നിയില്‍ 44 കിലോമീറ്റര്‍ വേഗതയിലുമാണ് കാറ്റ് വീശിയത്. മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.