Kerala

രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണം; മന്ത്രി വി ശിവൻകുട്ടി

പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലായാലും കെ സുധാകരൻ ആയാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല, അത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയയാണ് കാണാൻ സാധിക്കുന്നത് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

സർക്കാരിന്റെ മുന്നിൽ വന്ന പരാതി നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെ സംസ്കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുക. ഇനി വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനൊപ്പം തന്നെ കോൺഗ്രസിന്റെ പൊതുസമൂഹത്തോടുള്ള സമീപനം ഇങ്ങനെയാണെന്ന കാര്യവും ചർച്ചയാക്കപ്പെടും എന്നതിൽ ഒരു സംശയവും ഇല്ല.

പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അന്തസ്സുണ്ടെങ്കിൽ മാന്യതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാം എന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button