Blog

ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

വലിയ രീതിയിലുള്ള തീപിടിത്തമാണ് ആശുപത്രിയിലുണ്ടായത്. ഒമ്പതാം നിലയിൽ നിന്ന് വലിയരീതിയിൽ തീയും പുകയും ഉയരുന്ന ദൃശ്യങ്ങളടക്കം പുറത്തവന്നിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെതുടര്‍ന്ന് അഞ്ചു ഫയര്‍യൂണിറ്റുകള്‍ ആശുപത്രിയിലെത്തിയിരുന്നു. നിലവിൽ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രോഗികളെ മുഴുവനായും ആശുപത്രിയിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്. രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപടര്‍ന്നത്. തീപിടിത്തതെതുടര്‍ന്ന് പുറത്തുണ്ടായിരുന്ന ജീവനക്കാരെയും ഡോക്ടര്‍മാരെയും അകത്തേക്ക് കയറ്റി. ആളപായമില്ലെന്നും തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയെന്നും എംകെ രാഘവൻ എംപിയും പ്രതികരിച്ചു. ആര്‍ക്കും പരിക്കില്ലെന്നും ആശങ്കയില്ലെന്നും എംകെ രാഘവൻ പറഞ്ഞു.

അതേസമയം, തീപിടിത്തതെതുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി സംസാരിച്ചു.രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ മന്ത്രിയെ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദേശവും മന്ത്രി നൽകി. തീപിടിച്ച കെട്ടിടത്തിന്‍റെ എട്ടാനിലയിലടക്കം രോഗികളുണ്ടായിരുന്നു. ജീവനക്കാര്‍ക്കൊപ്പം ഈ നിലയിൽ രോഗികള്‍ക്കൊപ്പമുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായിരുന്നു. എത്രയും വേഗം രോഗികളെ മാറ്റിയതും തീ പെട്ടെന്ന് അണച്ചതുമാണ് വലിയ അപകടമൊഴിവാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button