രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍. എ സ്ഥാനം രാജിവെക്കണം; ബി ഗോപാലകൃഷ്ണന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍. എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍. വി.ഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്.പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സര്‍ക്കാര്‍ സതീശനെതിരെ എഫ്.ഐ.ആര്‍ ഇടണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സ്‌നേഹക്കടയിലെ വാങ്ങലും വില്‍ക്കലും ഇതാണോ ? ഇതാണോ മാതൃകയെന്നാണ് ബിജെപിക്ക് ചോദിക്കാനുള്ളതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
രാഹുലിനെതിരെ ഇനിയും പരാതികളുണാടാകും. രാഹുലിന്റെ സ്വാഭാവം വളരെ മോശമാണെന്ന് വ്യക്തിപരമായി മുന്‍ കെ.എസ്.യു പ്രവര്‍ത്തകനോട് പരാതി പറഞ്ഞിരുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട്ടെ എംഎല്‍എയെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി വന്നാല്‍ ബിജെപി പ്രക്ഷോഭം ശക്തമാക്കും. അവര്‍ക്ക് ആവശ്യമായ സംരക്ഷണവും നിയമസഹായവും നല്‍കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.